യുഡിഎഫിലേക്കില്ല, പോയാല്‍ അവര്‍ കാല് വാരും: പി.സി ജോര്‍ജ്


കോട്ടയം: താന്‍ യുഡിഎഫിലേക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റക്ക് മത്സരിക്കും. യുഡിഎഫില്‍ എടുത്താലും വേണ്ട. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന് വിവരക്കേടാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

“ഞാന്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇനി അവര്‍ ഞങ്ങളെ എടുക്കേണ്ട. അവരുമായി ഒരു ബന്ധവും ഇനിയുണ്ടാവില്ല. അല്ലെങ്കിലും ആറ് കഷണമായി നില്‍ക്കുന്നവര്‍ എവിടെ പോയി നില്‍ക്കാനാണ്. അവിടെ പോയാലും അവര്‍ കാലുവാരും. കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നാല്‍ ആരെങ്കിലും രക്ഷപ്പെടുമോ?” പി.സി ജോര്‍ജ് ചോദിച്ചു.
യുഡിഎഫുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിച്ചതോടെ ജനപക്ഷത്തിന്റെ മുന്നണിപ്രവേശം അനിശ്ചിതത്വത്തിലായി. യുഡിഎഫ് പ്രവേശനം നടക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് താന്‍ യുഡിഎഫിലേക്കില്ലെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കിയത്.

വിഭാഗീയത കടുത്ത തോതിലുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ചെന്നിത്തല മുഖ്യമന്ത്രിയാകുന്നത് തടയാന്‍ തലപുകയ്ക്കുന്ന നേതാക്കന്‍മാരുള്ള പാര്‍ട്ടിയാണ്. തന്നെ എടുത്താലും കാലുവാരി തോല്‍പ്പിക്കുമെന്ന് അറിയാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സനെതിരെയെും പി.സി ജോര്‍ജ് രംഗത്തെത്തി. ജനപക്ഷത്തിന് ഹസ്സന്റെ ഔദാര്യം വേണ്ട. ഒരു മുന്നണിയുടേയും പിറകെ അപേക്ഷയുമായി പോയിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

“ഞാന്‍ ആരോടെങ്കിലും എടുക്കാമോ എന്ന് ചോദിച്ചാലല്ലേ എം.എം. ഹസന്‍ മറുപടി പറയേണ്ടതുള്ളൂ. എന്നെ എടുക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് പറഞ്ഞത് അയാളുടെ വിവരക്കേടാണ്. ഞാന്‍ പള്ളിക്കൂടത്തില്‍ പഠിച്ചുപാസായതാണ്, കോപ്പിയടിച്ച്‌ ഡിബാര്‍ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ എം.എം ഹസ്സന്റേത് കോപ്പിയടിച്ച പാരമ്ബര്യമാണ്. ഞാന്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. പൂഞ്ഞാറില്‍ മാത്രമായിരിക്കില്ല മിനിമം 60 സീറ്റുകളിലേക്ക് മത്സരിക്കാനുള്ള സാധ്യതയുണ്ട്,” പി.സി ജോര്‍ജ് വ്യക്തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...

സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു

സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,925 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 39,400 രൂപയുമായി പതിനെട്ട് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന്...