പി സി ജോര്‍ജ്ജിന് ആശ്വാസം; വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം അനുവദിച്ചു ഹൈക്കോടതി; ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ

 

കൊച്ചി: വിദ്വേഷപ്രസംഗ കേസില്‍ ജയിലില്‍ കഴിയുന്ന പി സി ജോര്‍ജിന് ജാമ്യം.

ഹൈക്കോടതിയാണ് പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്തെയും വെണ്ണലയിലെയും വിദ്വേഷ പ്രസംഗ കേസിലും ജോര്‍ജ്ജിന് കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗ കേസില്‍ മാത്രമാണ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലാരിവട്ടത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതി ജാമ്യത്തോടെ പി.സി.ജോര്‍ജിന് ജയില്‍ മോചിതനാകാന്‍ സാധിക്കും.

വെണ്ണലയിലെ കേസില്‍ എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍

ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ജോര്‍ജിന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പി.സി. ജോര്‍ജ് മുന്‍ എംഎല്‍എ ആണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും ജാമ്യം അനുവദിക്കുമ്ബോള്‍ കോടതി കണക്കിലെടുത്തു.

അന്വേഷണവുമായി സഹകരിക്കണമെന്നും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകണമെന്നും ഹൈക്കോടതി ജോര്‍ജിനോടു നിര്‍ദ്ദേശിച്ചു. അതേസമയം, ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം തുടരെ തുടരെ കുറ്റം ആവര്‍ത്തിക്കുകയാണ് ജോര്‍ജെന്നും അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആരോപിക്കുന്നത്. കൂട്ട് പ്രതികളെ കണ്ടെത്താന്‍ ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് ആവശ്യം. ഒപ്പം പിസിയുടെ പ്രസംഗവുമായി ദൃശ്യങ്ങളുമായി ഒത്തുനോക്കാന്‍ ശബ്ദ സാമ്ബിള്‍ എടുക്കേണ്ടകുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം കോടതി പരിഗണിച്ചെങ്കിലും കേസുമായി സഹകരിക്കണം എന്ന നിര്‍ദേശത്തോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് കോടതി പി.സി.ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ആശുപത്രി സെല്ലിലാണ് പി.സി.ജോര്‍ജിനെ പാര്‍പ്പിച്ചിരിക്കുന്നത്. ആര്‍ ബാലകൃഷ്ണപ്പിള്ള, എം വി ജയരാജന്‍, മുന്‍ ഐജി കെ. ലക്ഷ്മണ എന്നിവരെ പാര്‍പ്പിച്ച ആശുപത്രി ബ്ലോക്കിലെ ഡി മുറിയിലാണ് ജോര്‍ജിനെയും പാര്‍പ്പിച്ചത്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...