ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച്‌ ധനവകുപ്പ്

സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച്‌ ധനവകുപ്പ് ഉത്തരവ് നല്‍കിയിരിക്കുന്നു. 1500 രൂപയില്‍നിന്ന് 1600 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ബജറ്റിലെ പ്രഖ്യാപന പ്രകാരമുള്ള വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി തടസ്സപ്പെടാതിരിക്കാനാണ് ഇപ്പോഴേ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4 ഗഡുക്കളായി 16% ഡിഎ (ക്ഷാമബത്ത) അനുവദിച്ചും ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്. ഏപ്രില്‍ മുതല്‍ ഇത് ലഭിക്കുന്നതാണ്. 2019 ജനുവരി ഒന്നിലെ 3%, 2019 ജൂലൈ ഒന്നിലെ 5%, 2020 ജനുവരി ഒന്നിലെ 4%, 2020 ജൂലൈ ഒന്നിലെ 4% ക്ഷാമബത്തകളാണ് അനുവദിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...