ബ്രിട്ടനില്‍ നിന്ന്​ കേരളത്തിലെത്തിയ എട്ട്​ പേര്‍ക്ക്​ കോവിഡ്​

ബ്രിട്ടനില്‍ നിന്ന്​ കേരളത്തിലെത്തിയ എട്ട്​ പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച വൈറസാണോ ഇതെന്ന് പരിശോധിക്കാൻ ഇവരുടെ സ്രവം പൂനെയിലേക്ക് അയച്ചിരിക്കുകയാണ്.

യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന്​ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെത്തിയവരെ കര്‍ശനമായും നിരീക്ഷണത്തിന്​ വിധേയമാക്കും. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്​തമാക്കിയിരിക്കുകയാണ്​. തെരഞ്ഞെടുപ്പിന്​ ശേഷം കോവിഡ്​ കേസുകള്‍ വര്‍ധിക്കുമെന്നായിരുന്നു സര്‍ക്കാർ നിരീക്ഷണം. എന്നാല്‍ വലിയൊരു വര്‍ധനയുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വൈറസിന് ജനിതക മാറ്റം വരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈസിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ നിലപാടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഷിഗല്ല ഭീതി വേണ്ട, ചെറുക്കാനുള്ള വഴി ശുചിത്വം പാലിക്കുക മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...