കുതിച്ചുയർന്ന് പെട്രോൾ ഡീസൽ വില; 8 ആഴ്ചയ്ക്കുള്ളിൽ 6.25 രൂപ ഉയർത്തി

ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ (ഒഎംസി) വീണ്ടും വില വര്‍ധിപ്പിച്ചതോടെ പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡില്‍. ഇന്ന് വീണ്ടും 25 പൈസ വര്‍ധിപ്പിച്ചപ്പോള്‍ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ 86.30 രൂപയാണ് പെട്രോളിന്റെ വില. ഡീസലിനും 25 പൈസ വര്‍ധിച്ച്‌ 76.48 രൂപയായി. മുബൈയില്‍ ഡീസലിന് 83.30 രൂപയായി റെക്കോര്‍ഡിലെത്തി. ചൊവ്വാഴ്ചത്തെ നിരക്കിനേക്കാള്‍ 24 പൈസ വര്‍ധനവിന് ശേഷം മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 92.86 രൂപ നല്‍കണം.
29 ദിവസങ്ങള്‍ക്ക് ശേഷം ജനുവരി ആദ്യത്തിലാണ് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.

ഒഎംസികള്‍ 10 ആഴ്ചയ്ക്കുള്ളില്‍ പെട്രോളിന്റെ വില ലിറ്ററിന് 5.25 രൂപയും ഡീസലിന് ലിറ്ററിന് 6.25 രൂപയും ഉയര്‍ത്തിയതായാണ് കണക്കുകള്‍. ഇന്നത്തെ നിരക്ക് പരിഷ്‌കരണത്തെത്തുടര്‍ന്ന്, പെട്രോള്‍ വില ലിറ്ററിന് 22-25 പൈസ വര്‍ധിപ്പിക്കുകയും രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളില്‍ ഡീസലിന്റെ വില 25-27 പൈസയായി ഉയര്‍ത്തുകയും ചെയ്തു.
കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.69 രൂപ (24 പൈസ കൂടി) നല്‍കേണ്ടിവരും. ഡീസലിന് 80.08 രൂപയാണ് വില. ചെന്നൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം ലിറ്ററിന് 88.82 രൂപയും (22 പൈസ കൂടി), 81.71 രൂപ (26 പൈസ കൂടി) യുമാണ്. അതേസമയം കൊച്ചിയില്‍ പെട്രോളിന് 86.44 രൂപയും ഡീസലിന് 80.64 രൂപയുമാണ വില.

വിവിധ പ്രാദേശിക നികുതികളും വാറ്റും ചുമത്തിയതിനാല്‍ വാഹന ഇന്ധനങ്ങളുടെ വില സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. റിപ്പബ്ലിക് ദിനത്തില്‍ എണ്ണക്കമ്പനികള്‍ ദേശീയ തലസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് ലിറ്ററിന് 35 പൈസ വീതം വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 55 മുതല്‍ 56 ഡോളര്‍ വരെയാണ് വില.

കോവിഡ് -19 പ്രതിസന്ധിയെ തുടര്‍ന്ന് എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഉല്‍പാദനം വെട്ടിക്കുറച്ചതിനാലാണ് ഇന്ധന വില ഉയര്‍ന്നതെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...