അജ്മൽ പി എ ||SEPTEMBER 30,2021
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 32 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 102 രൂപ 13 പൈസയും ഡീസലിന് 95 രൂപ 24 പൈസയുമായി.
21 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. ഇതോടെ നേരത്തെ തന്നെ 100 കടന്ന പെട്രോള്‍ വില വീണ്ടും കുതിക്കുകയാണ്. ഡീസല്‍ വില കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്.