ഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറവ് വന്നിരിക്കുന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101 രൂപ 63 പൈസയും, ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 103 രൂപ 69 പൈസയും, ഡീസലിന് 95 രൂപ 68 പൈസയുമായി.
യുഎസ് ഡോളറിന്റെ മൂല്യം ഉയരുന്നതും കൊവിഡ് -19 ഡെല്‍റ്റാ വേരിയന്റ് കേസുകളിലെ വര്‍ധനയും അന്താരാഷ്ട്ര ക്രൂഡ് നിരക്കില്‍ വലിയ ഇടിവിന് കാരണമായി. ഈ ആഴ്ച ഇതുവരെ ക്രൂഡ് നിരക്കില്‍ ഏഴ് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.