പെട്രോൾ വില സെഞ്ച്വറി തികച്ചു; പുലിവാലു പിടിച്ച് പമ്പുകൾ

ചരിത്രത്തിൽ ആദ്യമായി നൂറു രൂപ തൊട്ടിരിക്കുകയാണ് പെട്രോൾ വില. മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചില ജില്ലകളിലാണ് പ്രീമിയം പെട്രോളിന്റെ വില നൂറു കടന്നത്. വില സെഞ്ച്വറി കടന്നതോടെ പുലിവാലു പിടിച്ചത് പെട്രോൾ പമ്പുടമകളാണ്. കാരണം മിക്ക പമ്പുകളിലെയും മെഷിനുകളിൽ മൂന്നക്കം കാണിക്കാനുള്ള സാങ്കേതിക വിദ്യയില്ല. ഇതു മൂലം ഭോപ്പാലിലെ ഒട്ടേറെ പമ്പുകൾ അടച്ചിടേണ്ടി വന്നതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പമ്പുകളിലെ പഴയ മെഷിനുകളാണ് ചതിച്ചത്. പുതിയ മെഷിനുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം മാത്രമേ ഇനി ഇവിടങ്ങളിൽ ഇന്ധനവിതരണം നടത്താനാകൂ. പ്രതിഷേധങ്ങൾ വകവയ്ക്കാതെ തുടർച്ചയായ ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നത് എന്നാണ് സർക്കാറും എണ്ണക്കമ്പനികളും പറയുന്നത്. ഒക്ടോബർ മുതൽ അമ്പത് ശതമാനത്തിലേറെ വില വർധനയാണ് ക്രൂഡ് ഓയിലിൽ ഉണ്ടായത് എന്ന് കമ്പനികൾ പറയുന്നു. നിലവിൽ 63.3 ഡോളറാണ് ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...