സൗജന്യ ഭക്ഷ്യകിറ്റ് വിതരണം; അടുത്ത മാസംകൂടി തുടരും

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത മാസംകൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാംഘട്ട നൂറ് ദിന പരിപാടികൾ പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടാംഘട്ടത്തില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 2021 മുതൽ ക്ഷേമ പെൻഷനുകൾ 100 രൂപ വർദ്ധിപ്പിച്ച് 1500 രൂപയാക്കും. 20 മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളായും അഞ്ച് എണ്ണം സൂപ്പർ സ്റ്റോറുകളായും 847 കൂടുംബ ശ്രീ ഭക്ഷണ ശാലകൾക്കു പുറമേ 153 പുതിയവകൂടി ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒന്നാംഘട്ട കർമ്മ പദ്ധതിയിലെ 122 പദ്ധതികളാണ് പൂർത്തീകരിച്ചത്, കാർഷിക ഉത്പ‌നങ്ങൾക്ക് തറവില പ്രഖ്യാപിക്കാനായത് നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസംബര്‍ ഒന്‍പതിന് ഒന്നാംഘട്ട 100 ദിന പരിപാടി അവസാനിച്ചിരുന്നു. കോവിഡ് കാലത്ത് കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടന്നിരുന്നില്ലെന്നും കാർഷിക ഉത്പ‌നങ്ങൾക്ക് തറവില പ്രഖ്യാപിക്കാനായത് നേട്ടമായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു. ജനുവരി അഞ്ചാംതിയതി പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...