നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളം പര്യടനത്തിന് തയ്യാറെടുത്ത് സി.പി.എം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് സർക്കാർ. ഇതിന് തുടക്കമിട്ട് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് പത്ത് ദിവസത്തോളം സംസ്ഥാനത്ത് ‘കേരള പര്യടനം’ നടത്തും. പരട്യനം ഡിസംബര്‍ കൊല്ലത്തുനിന്ന് ആരംഭിച്ചേക്കും. വെള്ളിയാഴ്ച ചേരുന്ന സി പി ഐ എം സംസ്ഥാന സെക്രടറിയറ്റ് യോഗം ഇനിനുള്ള അന്തിമരൂപം നല്‍കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അധികാരമേൽക്കുന്ന ഡിസംബർ 21ന് തൊട്ടടുത്ത ദിവസം പര്യടനം ആരംഭിക്കാനാണ് നീക്കം. സര്‍കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അഭിപ്രായം, തുടര്‍നിര്‍ദ്ദേശങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കുക പ്രകടന പത്രികയ്ക്കുള്ള അഭിപ്രായം സ്വരൂപിക്കുക എന്നിവയാണ് ലക്ഷ്യം. സര്‍കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയാനും ശ്രമിക്കും.