വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് ഉടന്‍ വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയതായി സമസ്ത നേതാക്കള്‍. വിഷത്തില്‍ ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി അറിയിച്ചതായി നേതാക്കള്‍ പറയുന്നു. നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ നിയമം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണം. തുടര്‍നടപടികള്‍ സമസ്ത നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, ഉമര്‍ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവരാണ് സമസ്തയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കണ്ടത്.
എന്നാല്‍ നടപടി പിന്‍വലിക്കണമെന്ന് തന്നെയാണ് നിലപാടെന്നും വിഷയത്തില്‍ സമരം തുടരുന്നത് സംബന്ധിച്ച് സമസ്ത ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും സമസ്ത വ്യക്തമാക്കി.