തിരുവനന്തപുരം : മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്തതായി പരാതി. ഐ.എസ്.ആര്.ഓയുടെ വലിയ വാഹനം വരുന്നത് കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശിയെയും മകളെയുമാണ് പോലീസ് ക്രൂരതക്കിരയായത്.
തോന്നയ്ക്കല്‍ സ്വദേശി പറയുന്നതിങ്ങനെ: ഫോണ്‍ മോഷ്ടിച്ചെന്നും മകള്‍ക്ക് നല്‍കുന്നത് കണ്ടെന്നുമാണ് പൊലീസുദ്യോഗസ്ഥ പറഞ്ഞത്. മോഷ്ടിച്ചില്ലെന്ന് പറഞ്ഞിട്ടും പൊലീസ് മോശമായി പെരുമാറി. മകള്‍ കരഞ്ഞതോടെ പൊലീസുദ്യോഗസ്ഥ സമീപത്തുള്ളവരെ വിളിച്ചുകൂട്ടുകയും തങ്ങളെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നും പറഞ്ഞു. ഇതിനിടെ പൊലീസ് വാഹനത്തിലെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നു തന്നെ ഫോണ്‍ കണ്ടെത്തി -ഇദ്ദേഹം പറയുന്നു.
ജനങ്ങളുടെ മുന്നില്‍ തന്നെയും മകളെയും കള്ളന്മാരാക്കിയ പൊലീസുദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്ന് യുവാവ് ആവശ്യപ്പെട്ടു.