ബാഴ്സലോണ സെന്റര്‍ ബാക്ക് ജറാഡ് പികെ എല്‍ ക്ലാസിക്കോയ്ക്ക് മുന്നേ തിരികെ എത്തും എന്ന് ബാഴ്സലോണയുടെ അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സീസണില്‍ ഭൂരിഭാഗവും പരിക്ക് കാരണം നഷ്ടപ്പെട്ട പികെ തിരികെ എത്തിയ ഉടനെ വീണ്ടും പരിക്കേറ്റ പുറത്ത് പോവുക ആയിരുന്നു. കോപ ഡെല്‍ റേ മത്സരത്തിനിടയില്‍ ആയിരുന്നു പികെയ്ക്ക് പരിക്കേറ്റത്. താരഎം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഒരു മാസത്തില്‍ അധികം പുറത്തിരിക്കേണ്ടി വരും എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പികെ ഇപ്പോള്‍ ഇന്റര്‍ നാഷണല്‍ ബ്രെക്ക് കഴിഞ്ഞ ഉടനെ തിരികെ എത്തവും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ച തന്നെ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കും. അറോഹോ പരിക്ക് മാറി എത്തിയത് കൊണ്ട് പികെയുടെ അഭാവം വലിയ രീതിയില്‍ ബാഴ്സലോനയെ ബാധിക്കില്ല എന്നാണ് കോമാനും വിശ്വസിക്കുന്നത്.ഏപ്രില്‍ രണ്ടാം വാരമാണ് എല്‍ ക്ലാസിക്കോ നടക്കുന്നത്. ലാലിഗ കിരീട പോരാട്ടത്തില്‍ വളരെ നിര്‍ണായകമായ പോരാട്ടമാകും അത്.
പികെ എല്‍ ക്ലാസിക്കോയ്ക്ക് മുന്നേ തിരികെയെത്തും
Similar Articles
ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ
ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....
ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ
പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....
Comments
Most Popular
പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന് മരിച്ചു
ബെയ്റാംപൂര്‍: പഞ്ചാബിലെ ബെയ്റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന് മരിച്ചു.
തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്.
65 മീറ്റര്‍ താഴെ...
പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...
തൊഴിലധിഷ്ഠിത മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്സുകള്‍ വികസിപ്പിച്ച് കുസാറ്റ്
കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...