മണിക്കൂറോളം തുടര്‍ച്ചയായ ഓണ്‍ലൈന്‍ ഗെയിംകളി; പ്ലസ്ടു വിദ്യാര്‍ത്ഥി മയങ്ങി വീണ് മരിച്ചു

ചെന്നൈ: നാല് മണിക്കൂറുകളോളം നീണ്ടുനിന്ന ഓണ്‍ലൈന്‍ ഗെയിം കളി . പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. പുതുചച്ചേകിയില്‍ വല്ലിയനൂരിലെ വി മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്‍ മകന്‍ ദര്‍ശന്‍ (16) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് മരണം സംഭവിച്ചത്.രാത്രി മൊബൈല്‍ ഫോണില്‍ ഇയര്‍ഫോണ്‍ ഇപയോഗിച്ച്‌ ഓണ്‍ലൈന്‍ ഗെയിം ആയ ഫയര്‍ വാള്‍ ആണ് ദര്‍ശന്‍ കളിച്ചിരുന്നത്. എന്നാല്‍ രാത്രി 11.40ന് പിതാവ് മുറിയില്‍ എത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ ബോധരഹിതനായി കിടക്കുകയായിരുന്നു.ഉടന്‍ തന്നെ വീടിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ജിപ്‌മെര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. ജിപ്‌മെറില്‍ നടത്തിയ പരിശോധനയില്‍ ദര്‍ശന്‍ മരിച്ചു എന്ന് വ്യക്തമായി. മറ്റ് അസുഖങ്ങള്‍ ഒന്നും ദര്‍ശന് ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...