പിഎം വാണി ; കേരളത്തിലും രജിസ്ട്രേഷൻ ആരംഭിച്ചു

ഓരോ വ്യക്തിയും സ്ഥാപനങ്ങളും വൈഫൈ നൽകുന്ന കേന്ദ്രങ്ങളായി മാറുന്ന പ്രൈം മിനിസ്റ്റർ വൈഫൈ ആക്സസ് നെറ്റ്‌വർക് ഇന്റർഫേസ് പദ്ധതി (പിഎം വാണി) കേരളത്തിൽ നടപ്പാക്കാനുള്ള രജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് ഓഫ് ടെലികോം ആരംഭിച്ചു. പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ, ആപ് നിർമാതാക്കൾ എന്നീ വിഭാഗങ്ങളിൽ കേരളത്തിൽ രജിസ്ട്രേഷൻ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

പൊതു വൈഫൈകളുടെ വ്യാപനം വഴി രാജ്യത്ത് വയർലെസ് കണക്ടിവിറ്റി ഉയർത്തുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. പബ്ലിക് ഡേറ്റ ഓഫിസ് (പിഡിഒ), പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ (പിഡിഒഎ) ,ആപ്പ് ദാതാക്കൾ എന്നിങ്ങനെ മൂന്നു ഘടകങ്ങളാണ് പിഎം വാണി പദ്ധതിയിലുള്ളത്.

ചെറുകിട സ്ഥാപനങ്ങൾക്ക് വൈഫൈ നൽകുന്നതു വഴി വരുമാനം നേടുന്നതിനൊപ്പം രാജ്യത്ത് എല്ലായിടത്തും വൈഫൈ സേവനവും ഈ പദ്ധതി വഴി നടപ്പിലാക്കാം. വൈഫൈ ഹോട്ട്സ്പോട്ടുകളുടെ സമീപത്തുള്ളവർക്ക് ആപ്പ് വഴി തങ്ങളുടെ വിവരങ്ങൾ നൽകി വൈഫൈ ഉപയോഗിക്കാം. നിലവിൽ റെയിൽവേ സ്റ്റേഷനുകളിൽ ഗൂഗിളിന്റെ സഹകരണത്തോടെ അതിവേഗ വൈഫൈ സേവനം നൽകുന്നുണ്ട്. ഇതിന്റെ മറ്റൊരു മാതൃകയാണ് പിഎം വാണി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്വിസ് പടയെ കെട്ടുകെട്ടിച്ച്‌ പറങ്കികള്‍

ദോഹ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ച്‌ പറങ്കിപ്പട. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്...

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും ഐസിടി അക്കാഡമിയുമായി കൈകോര്‍ത്ത് ‘ഡിജിറ്റല്‍ യൂത്ത് ഹാക്കത്തോണ്‍’ അവതരിപ്പിച്ച് നെസ്റ്റ് ഡിജിറ്റല്‍

• സംസ്ഥാനത്തെ നിരവധി പ്രൊഫഷണൽ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി ഉപകാരപ്രഥമാകും • വിജയികള്‍ക്ക് 1 ലക്ഷം രൂപവരെ സമ്മാനവും നെസ്റ്റ് ഡിജിറ്റലില്‍ തൊഴിലവസരങ്ങളും കൊച്ചി, ഡിസംബര്‍ 7, 2022: കേരളത്തിലെ മുന്‍നിര വ്യവസായ സംരംഭമായ നെസ്റ്റ് ഗ്രൂപ്പിന്റെ...

ദക്ഷിണകൊറിയന്‍ സിനിമ കണ്ടതിന് ഉത്തരകൊറിയയില്‍ വിദ്യാര്‍ഥികള്‍ക്കു വധശിക്ഷ

സീയൂള്‍: അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും സിനിമകള്‍ കണ്ടതിന്‍റെ പേരില്‍ ഉത്തരകൊറിയയില്‍ രണ്ടു വിദ്യാര്‍ഥികളെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോര്‍ട്ട്. 16, 17 വയസുള്ള രണ്ട് ആണ്‍കുട്ടിളെയാണു വധിച്ചത്. ഒക്ടോബറില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നതെന്ന് ഇന്‍ഡിപെന്‍ഡന്‍റ്, മിറര്‍ വെബ്സൈറ്റുകളിലെ...