വിജയ്ബാബൂവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായംതേടും; നടപടികള്‍ പൂര്‍ത്തിയാക്കിയതായി അന്വേഷണ സംഘം

കൊച്ചി: യുഎഇയില്‍ ഒളിവില്‍ കഴിയുന്ന നിര്‍മ്മാതാവ് വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി അന്വേഷണസംഘം.

ഇതിനായുള്ള അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ വി.യു.കുര്യാക്കോസ് പറഞ്ഞു. ഇന്‍ര്‍പോളിനെക്കൊണ്ട് ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചതായും ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് അന്വേഷണ സംഘം ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ 19ന് ഹാജരാകാമെന്നാണ് വിജയ് ബാബു മറുപടി നല്‍കിയത്. ഇത് ആവശ്യം അന്വേഷണ സംഘം അംഗീകരിച്ചിട്ടില്ല.

വിജയ് ബാബുവിന്റെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം തുടങ്ങി. കണക്കില്‍പ്പെടാത്ത പണം സിനിമാ നിര്‍മ്മാണത്തിനായി വിനിയോഗിച്ചു എന്നാണ് ആരോപണം. െ്രെകംബ്രാഞ്ചിന്റെ സാമ്ബത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. എന്നാല്‍ വിജയ് ബാബുവില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച്‌ ഫേസ്ബുക്കില്‍ കുറിപ്പിട്ട യുവതിയെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ആരോപണം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പേജിന്റെ അഡ്മിനുമായി പോലീസ് ആശയവിനിമയം നടത്തിയിരുന്നു. പോലീസില്‍ പരാതി നല്‍കണമെന്ന് ഇവര്‍വഴി യുവതിയെ അറിയിക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...