വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് പൊലീസ് നോട്ടീസ് നല്കി. പാലാരിവട്ടം പൊലീസാണ് നോട്ടീസ് നല്‍കിയത്.
ഇന്ന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉച്ചയോടെ പി സി ജോര്‍ജ് പൊലീസിന് മുന്നില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാജരായാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാനാണ് സാധ്യത. പി സി ജോര്‍ജിന് ജാമ്യം നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വ്യാഴാഴ്ച വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹൈക്കോടതി വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും.