15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കും, രജിസ്ട്രേഷനും റദ്ദാക്കും; അനുമതി നൽകി കേന്ദ്ര സര്‍ക്കാര്‍

വാഹനങ്ങള്‍ പൊളിച്ചു കളയുന്നതിനുള്ള സ്‌ക്രാപേജ് പോളിസിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കി. പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. 2022 ഏപ്രില്‍ ഒന്നിന് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും.

വാഹനങ്ങള്‍ പൊളിക്കുന്നതിനും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുമുള്ള നയം 2022 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

മലിനീകരണം തടയുന്നതിന് പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ എന്ന നിലയില്‍ സ്‌ക്രാപേജ് പോളിസി നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് വാഹന മേഖലയ്ക്ക് ഉണ്ടായ പ്രതിസന്ധി മറിക്കടക്കാന്‍ സ്‌ക്രാപേജ് പോളിസി സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തി.

ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയെ സുപ്രധാന ഓട്ടോമൊബൈല്‍ ഹബ്ബായി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഇതുവഴി വാഹനങ്ങളുടെ വില കുറയുമെന്നും വാഹന വിപണിയിലെ പ്രതിവര്‍ഷ വരുമാനം 1.45 ലക്ഷം കോടിയുടെ കയറ്റുമതി ഉള്‍പ്പെടെ 4.5 ലക്ഷം കോടിയായി ഉയരുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്വിസ് പടയെ കെട്ടുകെട്ടിച്ച്‌ പറങ്കികള്‍

ദോഹ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ച്‌ പറങ്കിപ്പട. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്...

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും ഐസിടി അക്കാഡമിയുമായി കൈകോര്‍ത്ത് ‘ഡിജിറ്റല്‍ യൂത്ത് ഹാക്കത്തോണ്‍’ അവതരിപ്പിച്ച് നെസ്റ്റ് ഡിജിറ്റല്‍

• സംസ്ഥാനത്തെ നിരവധി പ്രൊഫഷണൽ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി ഉപകാരപ്രഥമാകും • വിജയികള്‍ക്ക് 1 ലക്ഷം രൂപവരെ സമ്മാനവും നെസ്റ്റ് ഡിജിറ്റലില്‍ തൊഴിലവസരങ്ങളും കൊച്ചി, ഡിസംബര്‍ 7, 2022: കേരളത്തിലെ മുന്‍നിര വ്യവസായ സംരംഭമായ നെസ്റ്റ് ഗ്രൂപ്പിന്റെ...

ദക്ഷിണകൊറിയന്‍ സിനിമ കണ്ടതിന് ഉത്തരകൊറിയയില്‍ വിദ്യാര്‍ഥികള്‍ക്കു വധശിക്ഷ

സീയൂള്‍: അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും സിനിമകള്‍ കണ്ടതിന്‍റെ പേരില്‍ ഉത്തരകൊറിയയില്‍ രണ്ടു വിദ്യാര്‍ഥികളെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോര്‍ട്ട്. 16, 17 വയസുള്ള രണ്ട് ആണ്‍കുട്ടിളെയാണു വധിച്ചത്. ഒക്ടോബറില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നതെന്ന് ഇന്‍ഡിപെന്‍ഡന്‍റ്, മിറര്‍ വെബ്സൈറ്റുകളിലെ...