ലോക ചെസ് ചാമ്ബ്യന്‍ മാഗ്നസ് കാള്‍സനെ കീഴടക്കി ഇന്ത്യന്‍ കൗമാര വിസ്മയം പ്രഗ്നാനന്ദ
മയാമി : തനിക്ക് പറ്റിയ എതിരാളികളില്ലാത്തതിനാല്‍ ഇനി ലോക ചാമ്ബ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ത്രില്ല് തോന്നുന്നില്ലെന്ന് പറഞ്ഞിരുന്ന മാഗ്നസ് കാള്സന് ഒത്ത ഒരു എതിരാളി ഇതാ ഇന്ത്യയില്‍ നിന്ന്.
കഴിഞ്ഞ ദിവസം മയാമിയില്‍ നടന്ന എഫ്.ടി.എക്സ് ക്രിപ്റ്റോ കപ്പ് ചെസിന്റെ അവസാന റൗണ്ടില്‍ കാള്‍സനെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ തോല്‍പ്പിച്ച ചെന്നൈയില്‍ നിന്നുള്ള 17കാരന് ആര്.പ്രഗ്നാനന്ദയാണ് ലോക ചെസിലെ ഇന്ത്യയുടെ ഭാവി പ്രതീക്ഷയെന്ന് വാഴ്ത്തുന്നത് മറ്റാരുമല്ല,സാക്ഷാല്‍ വിശ്വനാഥന് ആനന്ദാണ്.
അവസാന റൗണ്ടില്‍ കാള്‍സനെതിരായ മൂന്നു തുടര്‍വിജയങ്ങളോടെ 15 പോയിന്റുമായി പ്രഗ്നാനന്ദ എഫ്.ടി.എക്സ് ക്രിപ്റ്റോ കപ്പില്‍ രണ്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 16 പോയിന്റുമായി മാഗ്നസ് കിരീടം നേടിയപ്പോള്‍ ലോക നാലാം നമ്ബര്‍ താരം അലിറേസ ഫിറൗസയാണ് മൂന്നാമതെത്തിയത്. അവസാന റൗണ്ടില്‍ പ്രഗ്നാനന്ദ വിജയിച്ച് ട്രൈബേക്കറിലെത്തിയതിനെത്തുടര്ന്ന് നടന്ന രണ്ട് ബ്ളിറ്റ്സ് മത്സരങ്ങളിലാണ് പ്രഗ്നാനന്ദ വിജയം നേടിയത്. ലോക ചെസ് ചാമ്ബ്യന്‍ തുടര്‍ച്ചയായ മൂന്നു കളികളില്‍ ഒരേ എതിരാളിയോടു തോല്‍വി വഴങ്ങുന്നത് അപൂര്‍വമാണ്.അലി റേസ ഫിറൗസ, ലെവാന് ആരോണിയന്, അനിഷ് ഗിരി തുടങ്ങിയ വമ്ബന്മാരെയും ഈ ടൂര്‍ണമെന്റില്‍ പ്രഗ്നാനന്ദ തോല്‍പ്പിച്ചിരുന്നു.
ഇതാദ്യമായല്ല പ്രഗ്നാനന്ദ കാള്‍സനെ കീഴടക്കുന്നത്. 2022 ഫെബ്രുവരിയില്‍ എയര്‍തിംഗ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂര്‍ണമെന്റിലായിരുന്നു ആദ്യ അട്ടിമറി. തുടര്‍ന്ന് ഒരു തവണകൂടി ലോക ചാമ്ബ്യന്‍ കൊച്ചുപയ്യന് മുന്നില്‍ മുട്ടുമടക്കി.
മൂത്ത മകള്‍ വൈശാലിയുടെ കാര്‍ട്ടൂണ്‍ ഭ്രമം ഇല്ലാതാക്കാനും ടിവിയില്‍നിന്ന് അകറ്റാനും ചെസ് കളി പഠിപ്പിച്ചതാണ് പ്രഗ്നാനന്ദയുടെ മാതാപിതാക്കള്‍.ചെന്നൈ സ്വദേശിയായ പിതാവ് രമേഷ് ബാബു പോളിയോ ബാധിതനായതിനാല്‍ അമ്മ നാഗലക്ഷ്മിയാണ് മത്സരവേദികളില്‍ ഒപ്പമുണ്ടാവുക. ചേച്ചി ചെസ് കളിക്കുന്നതു കണ്ട് ഒപ്പം കൂടിയ പ്രഗ്നാനന്ദ 10 വയസ്സുള്ളപ്പോള്‍ ഏറ്റവും പ്രായംകുറഞ്ഞ ഇന്റര്‍നാഷനല്‍ മാസ്റ്ററായി. പല പ്രമുഖരും പ്രഗ്നാന്ദയ്ക്കു മുന്നില്‍ പലപ്പോഴായി കീഴടങ്ങി. ഈ വര്‍ഷമാദ്യം കാള്‍സനെ അട്ടിമറിച്ചപ്പോഴാണ് ശ്രദ്ധ നേടിയത്. ഓണ്‍ലൈന്‍ ടൂര്‍ണമെന്റുകളിലാണ് കൂടുതലായും പ്രഗ്നാനന്ദ വിജയങ്ങള്‍ നേടിയത്. ചെന്നൈയില്‍ കഴിഞ്ഞ മാസം നടന്ന ചെസ് ഒളിമ്ബ്യാഡില്‍ വെങ്കലം നേടിയ ഇന്ത്യ ബി ടീമില്‍ അംഗമായിരുന്നു പ്രഗ്നാനന്ദ.ഇതോടെ ക്ളാസിക്കല്‍ ശൈലിയിലും താന്‍ കേമനാണെന്ന് തെളിയിച്ചു.
കാള്‍സനെതിരായ വിജയത്തിന് ശേഷം നിരവധിപ്രമുഖരാണ് കൗമാരതാരത്തെ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നത്.എന്നാല്‍ അതിലൊന്നും അധികം ശ്രദ്ധിക്കാതെ അടുത്ത ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് ഈ 17കാരന്.ദുബായ്യില് നടക്കുന്ന ടൂര്‍ണമെന്റിലാണ് ഇനി പ്രഗ്നാനന്ദ മത്സരിക്കുന്നത്.
അപൂര്‍വ പ്രതിഭയാണ് പ്രഗ്നാനന്ദ.അവന്റെ മത്സരങ്ങള്‍ ആദ്യം കാണുമ്ബോള്തന്നെ ആത്മവിശ്വാസത്തോടെയുള്ള നീക്കങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അധികം വൈകാതെ ലോക ചെസ് കിരീടമണിയാനുള്ള കഴിവ് പ്രഗ്നാനന്ദയ്ക്കുണ്ട്.
– വിശ്വനാഥന് ആനന്ദ്.
അര്‍ഹിക്കുന്ന വിജയമാണ് പ്രഗ്നാനന്ദ എനിക്കെതിരെ നേടിയത്. ചടുലതയും ഏകാഗ്രതയും നിലവാരമുള്ള പ്രകടനവും അഭിനന്ദനമര്‍ഹിക്കുന്നു
– മാഗ്നസ് കാള്സന്