ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കോവിഡ് വാക്സിന് സ്വീകരിച്ചു. വാക്സിന് വിതരണം രണ്ടാംഘട്ടം ആരംഭിച്ചതോടെയാണ് രാഷ്ട്രപതി വാക്സിന് സ്വീകരിച്ചത്. ഡല്‍ഹിയിലെ ആര്.ആര് ആശുപത്രിയിലെത്തിയാണ് അദ്ദേഹം ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്.
മാര്‍ച്ച് ഒന്നിന് രണ്ടാംഘട്ടം ആരംഭിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് തുടങ്ങിയവര്‍ വാക്സിന് സ്വീകരിച്ചിരുന്നു.അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്സിന് വിതരണം ചെയ്യുന്നത്.