ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെ ഇന്ന് മുതല്‍ രാജ്യത്ത് വിലകൂടും

അരി, ഗോതമ്ബ് ഉള്‍പ്പെടെ പാക്ക് ചെയ്ത് വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ രാജ്യത്ത് വില കൂടും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരം നികുതി ചുമത്തിയതിന്റെ ഭാഗമായാണ് വില വര്‍ധിക്കുന്നത്.

 

പാക്ക് ചെയ്യാതെ തൂക്കി വില്‍ക്കുന്നവയ്ക്ക് നികുതി ഈടാക്കില്ലെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ നികുതി ഭാരം കൂടി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് മാത്രം ചുമത്തിയിരുന്ന നികുതിയാണ് ഇനിമുതല്‍ പാക്ക് ചെയ്യപ്പെടുന്ന എല്ലാ ഭക്ഷ്യ പദാര്‍ഥങ്ങള്‍ക്കും ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജി.എസ്.ടി കൗണ്‍സില്‍ തീരുമാന പ്രകാരം ഭക്ഷ്യ വസ്തുക്കള്‍ക്ക് അടിസ്ഥാന നികുതിയായ അഞ്ച് ശതമാനം നികുതി ഈടാക്കും. ഇതോടെ പാക്കറ്റില്‍ അല്ലാത്ത അരിക്ക് പോലും വില കൂടും. ഗോതമ്ബ്, പയര്‍, പാല്‍, മല്‍സ്യം, തുടങ്ങി പെന്‍സില്‍, ആശുപത്രി വാസം, എല്‍ഇഡി ബള്‍ബുകള്‍, ജൈവവളം എന്ന് വേണ്ട സാധാരണക്കാരനെ ബാധിക്കുന്ന എല്ലാത്തിനും നാല്‍പ്പത്തി ഏഴാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാന പ്രകാരം നികുതി ഈടാക്കും.

വില കൂടുന്നവ :
തൈര്, ലസ്സി, മോര് – 5% (ജിഎസ്ടി)
പനീര്‍ – 5% (ജിഎസ്ടി)
ശര്‍ക്കര – 5% (ജിഎസ്ടി)
പഞ്ചസാര – 5% (ജിഎസ്ടി)
തേന്‍ – 5% (ജിഎസ്ടി)
അരി- 5% (ജിഎസ്ടി)
ഗോതമ്ബ്, ബാര്‍ലി, ഓട്ട്‌സ്- 5% (ജിഎസ്ടി)
കരിക്ക് വെള്ളം – 12% (ജിഎസ്ടി)
അരിപ്പൊടി- 5% (ജിഎസ്ടി)
എല്‍ഇഡി ലാമ്ബുകള്‍, കത്തി, ബ്ലെയ്ഡ്, പെന്‍സില്‍ വെട്ടി, സ്പൂണ്‍, ഫോര്‍ക്ക്‌സ്, സ്‌കിമ്മര്‍, കേക്ക് സര്‍വര്‍, പ്രിന്റിംഗ്/എഴുത്ത്/ ചിത്രരചന എന്നിവയ്ക്കുപയോഗിക്കുന്ന മഷി, സൈക്കിള്‍ പമ്ബ് എന്നിവയ്ക്ക് 18% (ജിഎസ്ടി)
ക്ഷീര മെഷിനറി, വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന മെഷീനുകള്‍, ധാന്യ ഇന്‍ഡസ്ട്രികളില്‍ ഉപയോഗിക്കുന്ന മെഷീനുകള്‍ക്ക് 18% (ജിഎസ്ടി)
ബാങ്ക് ചെക്ക് – 18% (ജിഎസ്ടി)
സോളാര്‍ വാട്ടര്‍ ഹിറ്റര്‍, സിസ്റ്റം- 12% (ജിഎസ്ടി)
ലെതര്‍- 12% ജിഎസ്ടി
പ്രിന്റ് ചെയ്ത മാപ്പുകള്‍, അറ്റ്‌ലസ് – 12% (ജിഎസ്ടി)
പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 12% ജിഎസ്ടി
പ്രതിദിനം 5000 രൂപയ്ക്ക് മുകളില്‍ വാടകയുള്ള ഹോസ്പിറ്റല്‍ മുറികള്‍ – 5% ജിഎസ്ടി
-റോഡുകള്‍, പാലങ്ങള്‍, മെട്രോ, ശ്മശാനം, സ്‌കൂളുകള്‍, കനാല്‍, ഡാം, പൈപ്പ്‌ലൈന്‍, ആശുപത്രികള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവയുടെ കോണ്‍ട്രാക്ടുകള്‍ക്ക് 18% ജിഎസ്ടി

വില കുറയുന്നവ :
-ചരക്ക് നീക്കത്തിനുള്ള നികുതി 12% ല്‍ നിന്ന് 5% ആയി കുറയും
-ചരക്ക് ലോറിയുടെ വാടകയിനത്തില്‍ നിന്ന് ജിഎസ്ടി 18% ല്‍ നിന്ന് 12% ആയി കുറയും
-വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ബാഗ്‌ഡോഗ്രയില്‍ നിന്നുമുള്ള വിമാന യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി ഇളവ് ഇനി മുതല്‍ എക്കണോമിക് ക്ലാസിന് മാത്രമേ ബാധകമാകൂ
-ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് 5% ജിഎസ്ടി മാത്രമേ ഈടാക്കുകയുള്ളു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...