ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം വീണ്ടുമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിൻറെ ആവശ്യമാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ വികസനത്തിനെ ബാധിക്കുമെന്നും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുന്നോട്ട് വെച്ചിരുന്ന രാഷ്ട്രീയ അജണ്ടകളിലൊന്നാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ചർച്ചാവിഷയം ആയിരുന്നു.