രാജ്യത്തെ ജനങ്ങളോട് വാക്സിനേഷന് യജ്ഞത്തില്‍ പങ്കാളിയാകാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.’ബാഹു’വില്‍(കൈയ്യില്‍) വാക്സിന് എടുക്കുന്നവര്‍ ‘ബാഹുബലി’യായി മാറുമെന്നും രാജ്യത്ത് ഇതുവരെ 40 കോടിയിലേറെപ്പേര്‍ ബാഹുബലിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നുവെന്നും ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് പ്രതിപക്ഷം തയ്യാറാകണമെന്നും ശീതകാലസമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നാണ് പ്രതിപക്ഷത്തോട് പറയാനുള്ളത്. എന്നാല്‍ അവക്കെല്ലാം സര്‍ക്കാരിന് മറുപടി നല്‍കാനുള്ള അവസരവും നല്‍കണം. അത് ജനാധിപത്യത്തെ കരുത്തുറ്റതാക്കും, ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും, വികസനത്തെ മുന്നോട്ടുനയിക്കും, മോദി പറഞ്ഞു.