പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി പ്രഖ്യാപിച്ച് സുപ്രീം കോടതി.
മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അന്വേഷണത്തിന് നേതൃത്വം നല്‍കും.ചീഫ് ജസ്റ്റിസ് എന്‍വി രമണ ,ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.
അന്വേഷണം ഏകപക്ഷീയമായമാകരുതെന്നും സ്വതന്ത്ര അന്വേഷണമാണ് വിഷയത്തില്‍ ആവശ്യമെന്നും സുപ്രീം കോടതി പറഞ്ഞു.
ചണ്ഡിഗഡ് ഡി ജി പി, ദേശീയ അന്വേഷണ ഏജന്‍സി ഐ ജി , പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍, പഞ്ചാബിലെ എ ഡി ജി പി (സുരക്ഷാ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. സുരക്ഷ വീഴ്ചയുടെ കാരണം, ആരാണ് ആരാണ് ഉത്തരവാദിയെന്നും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ സുരക്ഷാ മുന്‍കരുതലുകള്‍ വേണമെന്നും സമിതി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര സമിതി രൂപീകരിക്കുമെന്ന് തിങ്കളാഴ്ച സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.ഇതുമായി ബന്ധപ്പെട്ട മറ്റെല്ലാ അന്വേഷണങ്ങളും നിര്‍ത്തണമെന്നും കോടതി പറഞ്ഞിരുന്നു.
സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും രൂപീകരിച്ച സമിതികള്‍ അന്വേഷണം നടത്തേണ്ടതില്ലന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.