ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾക്കുള്ള കൊവിഡ് വാക്സിന് വില നിശ്ചയിച്ച് കേന്ദ്രസർക്കാർ. കൊവിഷീൽഡിന് 780ഉം കൊവാക്സിന് 1410 ഉം സ്പുട്നികിന് 1145ഉം രൂപയും ഈടാക്കാനാണ് തീരുമാനം.
150 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണ് ഈ വില. സ്വകാര്യ ആശുപത്രികൾ വാക്സിനേഷന് 150 രൂപയിൽ കൂടുതൽ സർവീസ് ചാർജ് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വിതരണം സംസ്ഥാന സർക്കാരുകൾ നിരീക്ഷിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
25 ശതമാനം വാക്സിനാണ് സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാൻ സാധിക്കുക. വാക്സിൻ വിതരണത്തിലെ പിഴവിൽ സുപ്രിം കോടതിയുടെ രൂക്ഷ വിമർശത്തിന് പിന്നാലെ, 18 തികഞ്ഞ എല്ലാവർക്കും സർക്കാർ സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ജൂൺ 21മുതലാണ് ഇത് നടപ്പാക്കുക.