പ്രിയങ്ക ഗാന്ധി കോവിഡ്​ നിരീക്ഷണത്തില്‍; മുരളീധരനായി നേമത്ത് വരില്ല

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ്​ പരിപാടികള്‍ റദ്ദാക്കി. കോവിഡ്​ നിരീക്ഷണത്തിലായതിനെ തുടര്‍ന്ന്​ പരിപാടികള്‍ ഒഴിവാക്കിയത്​. നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്​ടര്‍മാര്‍ അറിയിച്ചുവെന്ന്​ പ്രിയങ്ക പ്രതികരിച്ചു.

നാളെയാണ്​ പ്രിയങ്ക ഗാന്ധി കേരളത്തില്‍ എത്താനിരുന്നത്​. നേമത്ത്​ യു.ഡി.എഫ്​ സ്ഥാനാര്‍ഥി കെ.മുരളീധരന്‍റെ പ്രചാരണ പരിപാടിയില്‍ പ്രിയങ്ക ഗാന്ധി പ​​ങ്കെടുക്കുമെന്ന്​ അറിയിച്ചിരുന്നു. ​ മുമ്ബ്​ കേരളത്തിലെത്തിയപ്പോള്‍ തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തില്‍ പ്രിയങ്ക എത്താത്തതില്‍ മുരളീധരന്‍ അതൃപ്​തിയറിയിച്ചിരുന്നു.

തുടര്‍ന്ന്​ കേരളത്തിലെത്തുമെന്ന്​ പ്രിയങ്ക അറിയിക്കുകയും ചെയ്​തിരുന്നു. എന്നാല്‍ ഇപ്പോള്‍ നേമം കോണ്‍ഗ്രസിന് നിരാശ പടര്‍ത്തുന്ന വാര്‍ത്തയാണ് ഹൈക്കമാണ്ടില്‍ നിന്നും എത്തിയത്. ഇതോടെ മുരളീധരനെ കൈവിട്ടു കോണ്‍ഗ്രസ് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും എതിര്‍ പാര്‍ട്ടിക്കാര്‍ പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....