സംസ്ഥാനത്ത് എല്‍.ഡി.എഫ്​ അനുകൂല തരംഗമുണ്ടാകും; കോടിയേരി

എല്‍.ഡി.എഫ്​ സര്‍ക്കാറിൻറെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും ജനവിധിയെന്ന്​ സി.പി.എം നേതാവ്​ കോടിയേരി ബാലകൃഷ്​ണന്‍. എല്‍.ഡി.എഫിന്​ അനുകൂലമായ തരംഗം ഈ തെരഞ്ഞെടുപ്പിലുണ്ടാകും. കേരളത്തിലെ 13 ജില്ലകളില്‍ എല്‍.ഡി.എഫിന്​ ഇത്തവണ മുന്‍തൂക്കം ലഭിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴ്​ ജില്ലകളിലായിരുന്നു എല്‍.ഡി.എഫ്​ മുന്നേറ്റം. ഇത്തവണ കേരളത്തിലുടനീളം കാണുന്ന മുന്നേറ്റം ഇടതുപക്ഷത്തിന്​ അനുകൂലമായ മാറ്റമാണ്​. അതായിരിക്കും ഈ തെരഞ്ഞെടുപ്പിൻറെ പ്രത്യേകതയെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ജനങ്ങളില്‍ യാതൊരുവിധ പ്രതികരണവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും അതെല്ലാം ബോധപൂര്‍വം ഉണ്ടാക്കുന്ന കള്ള പ്രചാരവേലയാണെന്ന്​ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്​ ശേഷം യു.ഡി.എഫിനകത്ത്​ വലിയ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നും കോടിയേരി ചൂണ്ടികാണിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...