കോട്ടയം: സംസ്ഥാനത്തെ ഇന്ധനനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. നിയമസഭയിലേക്ക് സൈക്കിളിലെത്തിയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. കേന്ദ്രം ഇന്ധന വില കുറച്ചതുപോലെ കേരളവും നികുതി കുറച്ച് ഇന്ധന വില കുറയ്ക്കണമെന്നാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
സംസ്ഥാനം ഇന്ധന നികുതി കുറക്കാത്തത് ജനദ്രോഹ നടപടിയാണെന്നു കാണിച്ച് നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ഉയര്‍ത്തുമെന്നാണ് എം.എ്ല്‍.എമാര്‍ പറയുന്നത്. എം.എല്‍എ ഹോസ്റ്റല്‍ മുതല്‍ നിയമസഭ വരെ പ്രതിപക്ഷ നേതാവും യു ഡി എഫ് എം എല്‍ എമാരും സൈക്കിള്‍ യാത്ര നടത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
മുന്‍പും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്. കേന്ദ്രം നികുതി കൂട്ടിയതുകൊണ്ടാണ് കുറച്ചതെന്നും സംസ്ഥാനം നികുതി കൂട്ടിയില്ല, അതുകൊണ്ട് കുറയ്ക്കുകയുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.