പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിന് വിലക്ക്. തുടര്‍ച്ചെയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം. ലഘുലേഖകള്‍, ചോദ്യാവലികള്‍,വാര്‍ത്ത കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതടങ്ങിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗങ്ങള്‍ക്ക് കൈമാറി. വിലക്ക് നേരത്തെയും ഉണ്ടായിരുന്നതാണെന്നും പാലിക്കണമെന്നുമാണ് നിര്‍ദേശം.
ഈ വിലക്കുകള്‍ നേരത്തേയും ഉണ്ടായിരുന്നതാണ്. ഇവ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയോ സത്യാഗ്രഹമോ പ്രതിഷേധമോ പാടില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പുതിയ ഉത്തരവ്.
അതേസമയം അഴിമതി, കരിദിനം എന്നിവയടക്കം അറുപത്തിയഞ്ചോളം വാക്കുകളും പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു.