പി. എസ് ശ്രീധരന്‍പിളള ഇനി ഗോവ ഗവര്‍ണര്‍

പി. എസ് ശ്രീധരന്‍പിളളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ശ്രീധരന്‍പിളളയ്ക്ക് പകരം ഡോ ഹരിബാബു കമ്പംപാട്ടി മിസോറാം ഗവര്‍ണറാകും. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മറ്റി നിയമിച്ചത്.

ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി. ത്രിപുരയില്‍ നിന്ന്ര മേശ് ബയസ്സിനെ ജാര്‍ഖണ്ഡിലേക്കും ഹിമാചല്‍ ഗവര്‍ണറായിരുന്ന ബന്ദാരു ദത്താത്രയെ ഹരിയാനയിലും ഗവര്‍ണര്‍മാരായി മാറ്റി നിയമിച്ചു

ഹരിയാന-ഭണ്ഡാരു ദത്താത്രേയ, മധ്യപ്രദേശ്-മംഗുഭായി പേട്ടല്‍, മിസോറാം- ഹരിബാബു കംപാപറ്റി, ത്രിപുര-സത്യദേവ് നാരായണ്‍ ആര്യ, ഹിമാചല്‍ പ്രദേശ്-രാജേന്ദ്രന്‍ വിശ്വനാശ് അര്‍ലേക്കര്‍, ഝാര്‍ഖണ്ഡ്- രമേശ് ഭായിസ് എന്നിങ്ങനെയാണ് പുതിയ ഗവര്‍ണര്‍ നിയമനം. ഇതില്‍ തവാര്‍ചന്ദ് ഗെഹ്ലോട്ട് നിലവില്‍ കേന്ദ്രമന്ത്രിയാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...