കനത്ത മഴ; പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

അമൃത ||OCTOBER 18,2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഈമാസം 21, 23 തീയതികളില്‍ നടത്താന്‍ ഇരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു. ഈ ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്താണ് തീരുമാനം.

പുതിയ തീയതികള്‍ പിന്നീടറിയിക്കുമെന്ന് പി.എസ്.സി വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു. അതേസമയം ഒക്ടോബര്‍ 30ന് നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

ഇരുപത്തൊന്നിന് വിവിധവകുപ്പുകളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികകളിലേക്കും ഇരുപത്തിമൂന്നിന് ബിരുദം അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്കുള്ള പ്രാഥമികപരീക്ഷയുമാണ് നിശ്ചയിച്ചിരുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...