പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി

പാലക്കാട് പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി. ഓഫീസിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ കുത്തിയിരുന്ന് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഉദ്യോഗസ്ഥര്‍ ഓഫീസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു.

അതേസമയം പി.എസ്.നിയമനത്തില്‍ പ്രതിഷേധിച്ച് കെ.എസ്‌.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൺട്രോൾ റൂം സി.ഐ എ.സി സദൻ ഉൾപ്പെടെ പൊലീസുകാർക്കും പരിക്കുണ്ട്.

സംസ്ഥാന വൈസ് പ്രസിഡണ്ട് സ്‌നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എൻഎസ്‌യു നേതാവ് എറിക് സ്റ്റീഫൻ എന്നിവരും പരിക്കേറ്റവരിലുണ്ട്.

സെക്രട്ടറിയേറ്റിൽ നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാർച്ച് നടത്തിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...