പിഎസ്‍സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണ; യൂത്ത് കോണ്‍ഗ്രസ് സമരപന്തലിലെത്തി ധര്‍മ്മജന്‍

പിഎസ്‍സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തല്‍ സന്ദര്‍ശിച്ച് നടന്‍ ധര്‍മ്മജന്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ശബരിനാഥന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗാര്‍ത്ഥികള്‍ക്കും നേതാക്കളുടെ നിരാഹാര സമരത്തിനും പിന്തുണ അര്‍പ്പിക്കാന്‍ എത്തിയതാണെന്ന് ധര്‍മജന്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്കില്ലെന്ന് ധര്‍മജന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സംവിധായകന്‍ അരുണ്‍ ഗോപിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരപ്പന്തലില്‍ എത്തിയിരുന്നു.

അതേസമയം പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം ഒത്തുതീർപ്പാക്കാൻ ഉദ്യോഗസ്ഥതല ചർച്ച വൈകിട്ട് 4.30ന് നടക്കും. സി.പി.ഒ, എൽ.ജി.എസ് ഉദ്യോഗാർഥികളുമായാണ് ചർച്ച. ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി.കെ ജോസും എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചർച്ച നടത്തുക. ചർച്ചക്കുള്ള കത്ത് സർക്കാർ ഉദ്യോഗാർഥികൾക്ക് കൈമാറി. സി.പി.ഒ, എൽ.ജി.എസ് വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...