ക്ലബ് ഫുട്ബോളിലെ ഗ്ളാമർ പോരിനൊരുങ്ങി സൗദി അറേബ്യ, റിയാദ് സീസൺ കപ്പിനായുളള പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ പി.എസ്.ജിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദി ഒാള് സ്റ്റാർ ഇലവനും കൊമ്പുകോർക്കും . നാളെ രാത്രി 10.30 ന് റിയാദ് കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിലാണ് ആവേശ പോരാട്ടം.ഒരു ദശാബ്ദക്കാലമായി ലോക ഫുട്ബോളിനെ അടക്കിവാഴുന്ന ഇതിഹാസങ്ങള്‍ വീണ്ടും കൊമ്പുക്കോർക്കുകയാണ്, യൂറോപ്യൻ ഫുട്ബോളിൽ നിന്ന് ഏഷ്യൻ മണ്ണിലെത്തിയ റൊണാള്‍ഡോയുടെ അൽ നസ്റും ലയണൽ മെസ്സിയുടെ പിഎസ്ജിയും റിയാദിൽ പോരിനിറങ്ങും, അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരാണ് പിഎസ്ജിയെ നേരിടുന്നത്, സൗദി ഒാള് സ്റ്റാർ ഇലവൻ എന്ന പേരിലിറങ്ങുന്ന സംയുക്ത ടീമിെന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കും, സൗദി ഒാള് സ്റ്റാർ ഇലവന്റെ ക്യാപ്റ്റൻ ആം ബാൻഡ് റൊണാൾഡോയെ അണിയിക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഒാള് സ്റ്റാർ ഇലവനിറങ്ങുന്ന കളിക്കാരുടെ പേരുകൾ ടീം മാനേജർ ഖാലിദ് അൽഷാനിഫാണ് പുറത്തുവിട്ടത്, ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച സൗദി സ്റ്റാർ സ്ട്രൈക്കർ സലീം അൽ ദവ്സാരിയും ഗോള്‍കീപ്പർ മുഹമ്മദ് അൽഉവൈസും സൗദി ഇലവനിലുണ്ട്, അർജന്റീനക്കാരൻ മാർസലോ ഗല്ലാർഡോ ആണ് ടീം പരിശീലകൻ. നാളെ രാത്രി എട്ടിന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം ദിവസങ്ങൾക്ക് മുമ്പെ വിറ്റുതീർന്നു. 2 വർഷത്തിനു ശേഷമാണ് ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ഇതിഹാസ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്, 2020 ൽ ചാമ്പ്യൻസ് ലീഗിൽ യുവന്റൻസിനായി റൊണാള്‍ഡോയും PSG യ്ക്കായി മെസ്സിയുമിറങ്ങിയപ്പോള് എതിരില്ലാത്ത 3 ഗോളിന് ജയം റൊണോ സ്വന്തമാക്കി.ലോകകപ്പിലെ അവിസ്മരണീയ കുതിപ്പുമായെത്തുന്ന മെസ്സിയുടെ സംഘത്തിൽ നെയ്മറും എംബാപ്പെയും ചേർന്നാൽ ഏഷ്യൻ ശക്തികള്‍ വിയർക്കുമെന്നുറപ്പ്. എന്നാൽ അരയും തലയും മുറുക്കിയെത്തുന്ന ഒാള് സ്റ്റാർ കാത്തുവെച്ചതെന്തെന്നറിയാൻ മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രം.