ചാമ്പ്യൻസ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പിഎസ്ജിക്ക് ജയം

ചാമ്പ്യൻസ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പാരിസ് സെന്റ് ജെര്‍മനു ജയം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ലീഗ് ചാമ്ബ്യന്മാര്‍ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ, ലയണല്‍ മെസി എന്നിവരാണ് പിഎസ്ജിക്കായി ഗോളുകള്‍ നേടിയത്. പിഎസ്ജി ജഴ്‌സിയില്‍ മെസിയുടെ ആദ്യ ഗോളാണ് ഇത്.

കളി തുടങ്ങി എട്ടാം മിനിട്ടില്‍ തന്നെ പിഎസ്ജി മുന്നിലെത്തി. എംബാപ്പെയുടെ ലോ ക്രോസ് നെയ്മര്‍ക്ക് കണക്‌ട് ചെയ്യാനായില്ലെങ്കിലും കൃത്യമായി ഇടപെട്ട ഗുയെ ഗോള്‍വല കുലുക്കി. സമനില ഗോളിനായി സിറ്റി കിണഞ്ഞ് ശ്രമിച്ചെങ്കിലും പിഎസ്ജി പ്രതിരോധവും ഗോള്‍കീപ്പര്‍ ജിയാന്‍ലുഗി ഡൊണ്ണറുമ്മയും വഴങ്ങിയില്ല.

26 ആം മിനിട്ടില്‍ ലഭിച്ച സുവര്‍ണാവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കെ സിറ്റി പാഴാക്കി. ആദ്യ പകുതി പിഎസ്ജി ഒരു ഗോളിന്റെ ലീഡിനു പിരിഞ്ഞു. രണ്ടാം പകുതിയില്‍ മെസിയുടെ ഗോള്‍ എത്തി. മനോഹരമായ ഡ്രിബിളിനൊടുവില്‍ എംബാപ്പെയുമായി വണ്‍ ടച്ച്‌ പാസ് കളിച്ച മെസി സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച്‌ വല ചലിപ്പിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...