ഇന്ത്യന്‍ കായികമേഖലയുടെ ഇതിഹാസ താരം പയ്യോളി എക്സ്പ്രസ്’ എന്നറിയപ്പെടുന്ന പി.ടി ഉഷ രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പി ചിദംബരം, കപിൽ സിബൽ, രൺദീപ് സിംഗ് സുർജേവാല, ആർ ഗേൾ രാജൻ, എസ് കല്യാൺ സുന്ദരം, കെആർഎൻ രാജേഷ് കുമാർ, ജാവേദ് അലി ഖാൻ, വി വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാ അംഗങ്ങളാകും.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ക്രിക്കറ്റ് തരാം ഹർഭജൻ സിംഗ്, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി എന്നിവരും മറ്റ് 25 ഓളം നേതാക്കളും ഇതിൽ ഉൾപ്പെടുന്നു. പി.ടി ഉഷ, സംഗീത സംവിധായകൻ ഇളയരാജ എന്നിവർക്ക് കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല.