കൊച്ചി : കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളില്‍ പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവ്.
അന്വേഷണത്തിന് സ്പീക്കര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇടപ്പള്ളി ഭൂമി വിഷയത്തിലെ കള്ളപ്പണ ഇടപാട് വിവാദത്തിലാണ് അന്വേഷണം. പി.ടി തോമസിന്റെ സാനിദ്ധ്യത്തിലാണ് കള്ളപ്പണം നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. എറണാകുളം റോഞ്ച് എസ്.പിയുടെ കീഴിലാണ് അന്വേഷണം നടക്കുന്നത്.