ബെയ്റാംപൂര്‍: പഞ്ചാബിലെ ബെയ്റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന് മരിച്ചു.
തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്.
65 മീറ്റര്‍ താഴെ തലകീഴായി കിടക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 9 മണിക്കാണ് അപകടം നടന്നത്. കുട്ടിക്ക് ഓക്സിജന്‍ നല്‍കിയിരുന്നെങ്കിലും ഏറെ താമസിയാതെ ബോധം നഷ്ടപ്പെട്ടു.
ജെസിബി ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും 15 മീറ്റര്‍ താഴെ വരെ മാത്രമേ എത്താനായുള്ളൂ.