പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാനെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
പരിശോധനയില്‍ വയറ്റില്‍ അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച രാത്രി ചണ്ഡീഗഡിലെ ഔദ്യോഗിക വസതിയില്‍ വച്ച് കടുത്ത വയറുവേദന ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാളി ബെയ്ന്‍ വൃത്തിയാക്കിയതിന്റെ 22-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച മുഖ്യമന്ത്രി സുല്‍ത്താന്‍പൂര്‍ ലോധി സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ബീനിന്റെ തീരത്ത് തൈ നട്ടുപിടിപ്പിച്ചതായും നദിയിലെ വെള്ളം കുടിച്ചതായും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. നദിയില്‍ നിന്ന് വെളളം കുടിച്ചതാകാം അണുബാധയ്ക്ക് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.