ദുരി മണ്ഡലത്തിൽ സ്ത്രീവോട്ടർമാരുമായുള്ള സംവാദ പരിപാടിയാണ് പ്രിയങ്ക നടത്തുക. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാൾ മണ്ഡലത്തിൽ പ്രചരണം നടത്തിയിരുന്നു. തുടർന്ന് പാർട്ടി സ്ഥാനാർത്ഥിയായ ദീപീന്ദർ സിംഗ് ധില്ലനെ അനുകൂലിച്ച് പ്രിയങ്ക ദേരബസിയിൽ റോഡ് ഷോ നടത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക പഞ്ചാബിൽ പ്രചരണത്തിനെത്തുന്നത്.
മാൾവ മേഖലയിലെ ആം ആദ്മി പാർട്ടിയുടെ സ്വാധീനം തടയുന്നതിനാണ് പ്രിയങ്കയുടെ സന്ദർശനം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രിയങ്കയ്ക്ക് പിന്നാലെ രാഹുലും തിങ്കളാഴ്ച മജ പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയും പാർട്ടി സ്ഥാനാർത്ഥികൾക്ക് അനുകൂലമായി പൊതുയോഗങ്ങൾ നടത്തുകയും ചെയ്യും. അതേസമയം പഞ്ചാബിൽ തൂക്കു നിയമസഭയ്ക്ക് സാധ്യതയില്ലെന്ന് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു അറിയിച്ചു