- കോവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നത്തോടെ കൂടുതൽ ഇളവുകളുമായി ഖത്തർ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തർ ക്വാറന്റൈൻ ഒഴിവാക്കി.
ഖത്തർ പൊതുജനാരോഗ്യമന്ത്രാലയമാണ് യാത്രാ മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചത്.
വാക്സിനെടുത്ത ഖത്തർ താമസരേഖയുള്ളവർക്ക് ഇനി ക്വാറന്റൈൻ വേണ്ട. എന്നാൽ സന്ദർശക വിസയിലെത്തുന്നവർക്ക് ഒരു ദിവസത്തെ ക്വാറന്റൈൻ വേണം.
ഇതനുസരിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ എടുത്ത ഖത്തർ താമസരേഖയുള്ളവർക്ക് ഫെബ്രുവരി 28 വൈകിട്ട് 7 മണി മുതൽ ക്വാറന്റൈൻ ഇല്ല, നേരത്തെ രണ്ട് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമായിരുന്നു.