തുര്‍ക്കിയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഖത്തര്‍ ; ഒപ്പുവെച്ചത് പത്ത് കരാറുകളിൽ

തുർക്കിയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഖത്തർ. രാ​ഷ്​​ട്രീ​യം, സാമ്പത്തികം, നി​ക്ഷേ​പം, പ്ര​തി​രോ​ധം, ഊ​ര്‍​ജം, വി​ദ്യാ​ഭ്യാ​സം, ഗ​താ​ഗ​തം, കാ​യി​കം തുടങ്ങിയ മേ​ഖ​ല​ക​ളി​ല്‍ ഖ​ത്ത​റും തു​ര്‍​ക്കി​യും വി​വി​ധ ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വെ​ച്ചു. തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എര്‍ദോഗന്റെയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെയും സാന്നിധ്യത്തിലാണ് കരാറുകള്‍ യാഥാര്‍ത്ഥ്യമായത്.

തുർക്കി തലസ്ഥാനമായ അ​ങ്കാ​റ​യി​ലെ പ്രസിഡന്റിന്റെ കൊ​ട്ടാ​ര​ത്തി​ലാ​ണ്​ ക​മ്മി​റ്റി യോ​ഗം ന​ട​ന്നത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ള്‍​ക്ക്​ പൊ​തു​താ​ല്‍​പ​ര്യ​മു​ള്ള വി​വി​ധ കാ​ര്യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്​​ച​യിൽ ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. തുര്‍ക്കി നല്‍കിയ നയതന്ത്ര-ഭക്ഷ്യ പിന്തുണ ഖത്തറിന് ഏറെ സഹായകമായിരുന്നു.

ഇ​സ്​​റ്റി​ന്‍ പാ​ര്‍​ക്ക്​ ഷോ​പ്പി​ങ്​ സെന്ററിന്റെ ഓ​ഹ​രി വാ​ങ്ങ​ല്‍ സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തിലും ഒ​പ്പി​ട്ടു. ഖ​ത്ത​ര്‍ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ അ​തോ​റി​റ്റി​യും അ​ല്‍​റ്റി​ന്‍ ഹാ​ലി​കും​ ത​മ്മി​ല്‍ ഗോ​ള്‍​ഡ​ന്‍ ഹോ​ണ്‍ പ​ദ്ധ​തി​ക്കാ​യു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...