ലോകം ഒറ്റപ്പന്താകാൻ ഇനി മണിക്കൂറുകൾ മാത്രം. ഫുട്ബോൾ ലോകകപ്പിന് നാളെ ഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ കിക്കോഫാകും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് എതിരാളി ഇക്കഡോർ ആണ്.അതിരും മായുന്ന സംഗമഭൂമിയാണ് ലോകകപ്പ്. വൻകരകളും രാജ്യങ്ങളും കൊടികളും ഭാഷയും മതവും നിറവുമെല്ലാം അപ്രസക്തമാകുന്ന സുന്ദരകാലം. പന്തുരുണ്ടാൽ ലോകം അതിനുപിന്നാലെയാണ്. പിന്നെ മറ്റൊന്നുമില്ല. സമസ്ത വികാരങ്ങളും പന്തിനോടുമാത്രം. ഖത്തറിനെ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചത് 2010 ഡിസംബർ മൂന്നിനാണ്. അന്നുമുതൽ ലോകകപ്പ് വിജയമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു കൊച്ച് അറബ് രാജ്യം. ഒട്ടേറെ വിമർശനങ്ങളും ആക്ഷേപശരങ്ങളുമുണ്ടായി. പതറാതെ എല്ലാം മറികടന്ന് ലോകത്തിനുമുമ്പിൽ ഇപ്പോഴിതാ ഖത്തർ നെഞ്ചുവിരിച്ച് നിൽക്കുന്നു. ഈ ലോകകപ്പിന് സവിശേഷതകൾ ഏറെ ഉണ്ട്. അറബ്ലോകത്തെ ആദ്യ ലോകകപ്പ് . ഏഷ്യയിൽ രണ്ടാംതവണ വിരുന്നിനെത്തുന്ന വിശ്വ കാൽപന്ത് കളി മാമാങ്കം.ഏറ്റവും ചെറിയ ആതിഥേയ രാജ്യമെന്ന പ്രത്യേകതയുമുണ്ട്. 32 ടീമുകൾ അണിനിരക്കുന്ന അവസാനത്തെ ലോകകപ്പ് കൂടിയാണിത്. അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്ത ആതിഥേയരാകുന്ന 2026ലെ ലോകകപ്പ് 48 ടീമുകളുടേതാണ്. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് നടക്കാറുള്ളത്. ആ സമയത്ത് ഖത്തറിൽ കടുത്ത ചൂടായതിനാലാണ് തണുപ്പുള്ള നവംബർ, ഡിസംബർ തെരഞ്ഞെടുത്തത്. പുരുഷ ലോകകപ്പിൽ ആദ്യമായി വനിതാ റഫറിമാരെത്തുന്നതും സവിശേഷതയാണ്. ഇക്കുറി യൂറോപ്പിൽനിന്ന് 13 ടീമാണുള്ളത്. ഏഷ്യയിൽനിന്നാദ്യമായി ആറ് ടീമുകൾ മത്സരിക്കുന്നുണ്ട്. ഖത്തർ ആതിഥേയരായതാണ് ഏഷ്യക്ക് നേട്ടമായത്. ലോകകപ്പ് കേരളത്തിന് ഇത്രയടുത്ത് എത്തുന്നതും ആദ്യം. അതിനാൽ ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന ലോകകപ്പുമാകും ഇത്. സോക്കർ യുദ്ധത്തിന്റെ ഉറക്കമില്ലാത്ത രാവുകളിലേക്കാണ് ഖത്തർ ലോകത്തെ നയിക്കുന്നത്. നാളെയാണ് കാൽപന്ത് കളിയുടെ വിശ്വ മാമാങ്കത്തിന് കിക്കോഫാവുക.അടുത്ത മാസം 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് കാൽപന്ത് കളിയിലെ ലോക രാജാക്കന്മാരുടെ പട്ടാഭിഷേകം.
ഖത്തർ ലോകകപ്പ്: കിക്കോഫിന് ഇനി 1 നാൾ
Similar Articles
പി എസ് ജി സൗദി ഒാള്സ്റ്റാർ പോരാട്ടം നാളെ
ക്ലബ് ഫുട്ബോളിലെ ഗ്ളാമർ പോരിനൊരുങ്ങി സൗദി അറേബ്യ, റിയാദ് സീസൺ കപ്പിനായുളള പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ പി.എസ്.ജിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദി ഒാള് സ്റ്റാർ ഇലവനും കൊമ്പുകോർക്കും . നാളെ രാത്രി 10.30...
ഹോക്കി;ആദ്യ കളിയില്‍ ഇന്ത്യ സ്പെയ്നിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചു
അവസാന നിമിഷങ്ങളില്‍ സ്പെയ്ന്‍ വിറപ്പിച്ചെങ്കിലും രണ്ട് ഗോള്‍ ജയവുമായി ഇന്ത്യ ഹോക്കി ലോകകപ്പില്‍ തുടങ്ങി.
അമിത് റോഹിദാസും ഹാര്‍ദിക് സിങ്ങും ഇന്ത്യക്കായി ഗോളടിച്ചു. പൂള് ഡിയില്‍ വെയ്ല്‍സിനെ അഞ്ച് ഗോളിന് തോല്‍പ്പിച്ച ഇംഗ്ലണ്ടാണ് ഒന്നാമത്....
Comments
Most Popular
കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?
Dr. Krishna Kumar KS
Senior Consultant - Microvascular Surgery, Aster MIMS Calicut
മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...
രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...
‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച് ഇലോണ്‍ മസ്ക്
ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച് രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്.
യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...