പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്.
എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ആക്രമണത്തിലും പ്രതിരോധത്തിലും ഫ്രാൻസ് മികച്ചു നിന്നു, പൊരുതാൻ ശ്രമിച്ച പോളണ്ട് നിരയ്ക്ക് മുന്നിൽ വില്ലനായി മാറിയത് എംബാപ്പയുടെ വേഗവും ചടുലതയും , ആദ്യ പകുതിയിൽ ഗോൾ എന്നുറച്ച ഒരുപിടി അവസരങ്ങളാണ് പോളണ്ട് സൃഷ്ടിച്ചത്, അര്ജന്റീനയ്ക്കെതിരായ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രതിരോധവും പ്രത്യാക്രമണവും സമുന്നയിപ്പിച്ച പോളിഷ് തന്ത്രം ആദ്യ പകുതിയിൽ ഫലം കണ്ടു. 44 ാം മിനുട്ടിൽ മത്സരത്തിന്റെ കാറ്റ് മാറി വീശി തുടങ്ങി, ഒലിവർ ജിറൂഡിലൂടെ ഫ്രാൻസിന്റെ ആദ്യ ഗോൾ, ഫ്രാൻസിനായി ഏറ്റവും ഗോൾ നേടുന്ന താരമെന്ന റെക്കോർഡിലേക്കുള്ള ജിറൂദിന്റെ 52 ാം ഗോൾ.
നിരന്തരമായ പോളിഷ് ആക്രമങ്ങളുടെ മുനയൊടിച്ചായിരുന്നു എംബാപ്പയുടെ ആദ്യ ഗോൾ, 74 ാം മിനുറ്റിൽ ഫ്രാൻസ് നടത്തിയ കൌണ്ടർ അറ്റാക്ക് ഗോളിലേക്കുള്ള വഴി തുറന്നു.
ലോകകപ്പിന്റെ ചരിത്രത്തിൽ തന്റെ നാമം ഊട്ടിയുറപ്പിക്കുകയായിരുന്നു എംബപ്പേ, ഇഞ്ചുറി ടൈമിൽ പോസ്റ്റിന്റെ വലതു മൂലയിലേക്ക് തുളഞ്ഞു കയറിയ ഷോട്ട് പോളണ്ട് ഗോൾകീപ്പർ വോയ്ചെക് ഷെസ്നിയെ നിഷ്പ്രഭനാക്കി. ഇഞ്ചുറി ടൈമിൽ പോളണ്ടിന്റെ ആശ്വാസ ഗോളുമെത്തി, പെനാൽറ്റിയിലൂടെ സൂപ്പർ സ്ട്രൈക്കർ ലെവൻഡോസ്കി ഫ്രഞ്ച് വല കുലുക്കി. ഗ്രൂപ്പ് ഘട്ടത്തിൽ അവസാന മത്സരം തോറ്റാണ് ഇരു ടീമുകളും പ്രീ ക്വാർട്ടറിനിറങ്ങിയത്, തന്ത്രങ്ങളിലും താരങ്ങളിലും പ്രകടമായ മാറ്റം ഗുണം ചെയ്തത് ഫ്രഞ്ച് പടയ്ക്കും, കപ്പ് നിലനിർത്താനുള്ള പോരാട്ടത്തിൽ ദിദിയെ ദെഷാംപ്സും സംഘവും ഇനി ക്വാർട്ടർ പോരാട്ടത്തിനിറങ്ങും