രാഹുല്‍ അടക്കമുളള കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് പുനഃസ്ഥാപിച്ച് ട്വിറ്റര്‍

ട്വിറ്ററിനെതിരെ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനം ഏറ്റു. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിലെ മറ്റ് നേതാക്കളുടെയും പൂട്ടിയ അക്കൗണ്ട് ട്വിറ്റര്‍ തുറന്നു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്ബതുവയസ്സുകാരിയുടെ മാതാപിതാക്കളുടെ ചിത്രം തിരിച്ചറിയുന്ന വിധത്തില്‍ പ്രസിദ്ധീകരിച്ചുവെന്ന് കാണിച്ചാണ് ട്വിറ്റര്‍ രാഹുലിന്റെ അക്കണ്ട് പൂട്ടിയത്.

മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളുടെയും അക്കൗണ്ടുകള്‍ തുറന്നുവെന്നൂം അക്കൗണ്ട് പൂട്ടുന്നതില്‍ ട്വിറ്റര്‍ ഒരു കാരണവും കാണിച്ചിരുന്നില്ലെന്നും കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ വിഭാഗം മേധാവി രോഹന്‍ ഗുപ്ത പറഞ്ഞു. ട്വിറ്ററിനെ കടുത്ത വിമര്‍ശനം ഇന്നലെ രാഹുല്‍ നടത്തിയിരുന്നു. രാഷ്ട്രീയ പക്ഷം പിടിച്ച്‌ ട്വിറ്റര്‍ പ്രവര്‍ത്തിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനെതിരായ ആക്രമണമാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുടേയും മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടേയും അടക്കം അയ്യായിരത്തോളം അക്കൗണ്ടുകളാണ് ട്വിറ്റര്‍ കഴിഞ്ഞ ദിവസം പൂട്ടിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...