മോദി സര്‍ക്കാര്‍ ജനങ്ങളുടെ പോക്കറ്റടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. ഇന്ധന വില വര്‍ധനവിനൊപ്പം രാജ്യത്ത് പണപ്പെരുപ്പവും ഉണ്ടായെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.
ജനങ്ങളോട് ആര്‍ദ്രത പ്രകടപ്പിക്കുന്ന ഹൃദയം ഇനിയെങ്കിലും മോദി സര്‍ക്കാറിന് ഉണ്ടാവട്ടെയെന്ന് ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
‘ദീപാവലിയാണ്. പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തിലാണ്. ഇതൊരു തമാശയാണ്. ജനങ്ങളോട് ആര്‍ദ്രത പ്രകടപ്പിക്കുന്ന ഹൃദയം ഇനിയെങ്കിലും മോദി സര്‍ക്കാറിന് ഉണ്ടാവട്ടെയെന്ന് ആശംസിക്കുകയാണ് . നികുതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്’, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ധനവില വര്‍ധനവിനെതിരെ ‘പോക്കറ്റടിക്കുന്നവരെ സൂക്ഷിക്കുക’ എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അതേസമയം പെട്രോള്‍ വില ഉയരുന്നത് പണപ്പെരുപ്പം കൂടാനും കാരണമാകുമെന്ന ആശങ്കയാണ് രാഹുല്‍ ഗാന്ധി പങ്കു വെച്ചതെന്ന് സാമൂഹ്യമാധ്യമങ്ങള്‍ വിലയിരുത്തുന്നു.