അമൃത || SEPTEMBER 19,2021
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് റെക്കോർഡ് വാക്സിനേഷൻ നടന്നതിന് പിന്നാലെയാണ് രാജ്യത്ത് വാക്സിനേഷൻ നിരക്ക് കുത്തനെ താഴ്ന്നിരിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
വാക്സിനേഷൻ നിരക്ക് സംബന്ധിച്ച ഗ്രാഫ് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിൻറെ ട്വീറ്റ്.
‘പരിപാടി അവസാനിച്ചു’ എന്ന കുറിപ്പോടുകൂടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്. നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ റെക്കോർഡ് വാക്സിനേഷൻ ആയിരുന്നു രാജ്യത്ത് നടന്നത്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും അധികം പേർക്ക് വാക്സിൻ നൽകിയെന്ന നേട്ടമായിരുന്നു ഇന്ത്യ കൈവരിച്ചത്.