ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണ്.
സ്നേഹത്തിനും സാഹോദര്യത്തിനും മാത്രമേ ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ബിജെപി വക്താക്കളുടെ വിദ്വേഷ പ്രസംഗത്തിലെ അറബ് പ്രതിഷേധത്തിലാണ് രാഹുലിന്‍്റെ പ്രതികരണം.
പാര്‍ട്ടിയുടെ ഉദയ്പൂര്‍ കോണ്‍ക്ലേവില്‍ പ്രഖ്യാപിച്ച ‘ഭാരത് ജോഡോ യാത്ര’യുടെ തയ്യാറെടുപ്പും ആസൂത്രണവും ചര്‍ച്ച ചെയ്യുന്നതിനുള്ള കോണ്‍ഗ്രസ് ഗ്രൂപ്പിന്റെ യോഗത്തില്‍ പങ്കെടുത്ത ശേഷവും രാഹുല്‍ ഇക്കാര്യം പറഞ്ഞിരുന്നു. “വെറുപ്പ് വിദ്വേഷം വളര്‍ത്തുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള സമയമാണിത്, “#BharatJodo” എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.