കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ ; രാഹുല്‍ ഗാന്ധി

പാലക്കാട് : കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ധനമില്ലാത്ത കാറാണ് കേരളത്തിലെ സാമ്ബത്തിക രംഗമെന്നും അത് സ്റ്റാര്‍ട്ട് ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പിണറായിയോട് പറയാനുള്ളത് പെട്രോള്‍ ഇല്ലാതെ താങ്കള്‍ എത്ര തിരിച്ചാലും വാഹനം സ്റ്റാര്‍ട്ടാവില്ല എന്നാണ്. പാലക്കാട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുട്ടില്‍ ഇഴയേണ്ടി വന്ന ഗതികേട് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉണ്ടാവില്ല. കഴിഞ്ഞ 5 വര്‍ഷത്തെ കുറിച്ച്‌ താന്‍ ഒന്നും പറയാതെ സഹായിച്ചാല്‍ പോലും ഭാവിയെ കുറിച്ച്‌ എന്താണ് അഭിപ്രായം എന്ന് ഇടതുപക്ഷം വ്യക്തമാക്കണം. തകര്‍ന്ന കേരള സമ്ബദ് വ്യവസ്ഥ പുനരുജീവിപ്പിക്കാന്‍ എന്താണ് ഇടത് പക്ഷത്തിന് ചെയ്യാനാവുക എന്നും രാഹുല്‍ ചോദിച്ചു.

ഞാന്‍ ഉറപ്പ് പറയുന്നു കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്‍ഡിഎഫിനാവില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 55 ശതമാനവും യുവാക്കളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു.തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്‌....

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...