ഞാന്‍ കര്‍ഷകര്‍ക്കൊപ്പം; ഭാരത്​ ബന്ദിന്​ ഐക്യദാര്‍ഢ്യം ​പ്രഖ്യാപിച്ച്‌​ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍​ക്കെതിരായ കര്‍ഷകരുടെ നേതൃത്വത്തിലുള്ള ഭാരത്​ ബന്ദിന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ കോണ്‍​ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. പത്തുമാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമാണ്​ സെപ്​റ്റംബര്‍ 17ലെ ഭാരത്​ ബന്ദ്​.

ഭാരത്​ ബന്ദില്‍ അണിനിരക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും നേതാക്കളോടും മുന്നണികളോടും കോണ്‍ഗ്രസ്​ ആവശ്യപ്പെട്ടിരുന്നു. ‘കര്‍ഷകരുടെ അഹിംസാത്മക സത്യാഗ്രഹം ഇന്നും തുടരുന്നു. എന്നാല്‍ ചൂഷക സര്‍ക്കാര്‍ ഇത്​ ഇഷ്​ടപ്പെടുന്നില്ല. അതിനാലാണ്​ ഇന്ന്​ ഞങ്ങള്‍ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്​തത്​’ -​ഞാന്‍ കര്‍ഷകര്‍​െക്കാപ്പം നില്‍ക്കുന്നു എന്ന ഹാഷ്​ടാഗ്​ പങ്കുവെച്ച്‌​ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

40ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്​മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ്​ ഭാരത്​ ബന്ദ്​. രാവിലെ ആറുമുതല്‍ നാലുവരെയാണ്​ ഭാരത്​ ബന്ദ്​. കേരളത്തില്‍ സംയുക്ത ട്രേഡ്​ യൂനിയനുകളുടെ നേതൃത്വത്തില്‍ രാവി​െല ആറുമുതല്‍ വൈകിട്ട്​ ആറുവരെ ഹര്‍ത്താല്‍ ആചരിക്കും.

പത്തുവര്‍ഷം സമരം ചെയ്യേണ്ടിവന്നാലും കര്‍ഷക പ്ര​തിഷേധം അവസാനിപ്പിക്കില്ലെന്ന്​ ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ്​ രാകേഷ്​ ടികായത്ത്​ വ്യക്തമാക്കിയിരുന്നു.

ഭാരത്​ ബന്ദിന്‍റെ ഭാഗമായി സര്‍ക്കാര്‍ -സ്വകാര്യ ഓഫിസുകള്‍, വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍, വ്യാപാര -വ്യാവസായിക സ്​ഥാപനങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. എന്നാല്‍ അവശ്യ സര്‍വിസുകള്‍ അനുവദിക്കുമെന്ന്​ സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....